ഉഷ സന്ധ്യപോലെ എന്റെ തരിശുകളില്‍
ഉണരാറുള്ള പെണ്ണെ
ഇന്നുമെന്റെ സൈറ്റില്‍
ഏറെ നാള് കൂടി നീ വന്നു
എന്തെ നീ ഇത്ര നാള് വന്നതും പോയ്യതും
അറിയാതെ പോയി ഞാന്‍ ?
ചേച്ചി...ഞാനൊന്നു കരഞ്ഞോട്ടെ''
പിന്നെ കുറെ നേരത്തെ ലോഗ് ഔട്ട്
വീണ്ടും പച്ച കത്തിയപ്പോള്‍
ഞാന്‍ വിടാതെ പിടിചൂ
പറയു പറയു എന്തെന്നെ ആയാലും
"ഞാന്‍ തന്നെ എങ്ങിനെ പറയു
പറയതിരുന്നലോ...
ചേച്ചി എങ്ങനെ അറിയും
ഞാനൊന്നു കരഞ്ഞോട്ടെ"
ആകെ കുഴഞ്ഞ ഞാന്‍ അന്തം
വിട്ടിരുന്നപ്പോള്‍
"അവളെഴുതി ..
ഞാനിന്നൊരു വിധവയാണ്..
ചേച്ചി..."
ഇപ്പോള്‍ തരിച്ചത് ഞാനയിരുന്നു
എന്റെ ഫ്രെണ്ട്ഷിപ് എത്രമേല്‍
ശുഷ്കം...
അവള്‍ക്കു കൊടുക്കാന്‍ ഇല്ലാത്ത
വാക്കുകള്‍ തേടി ഞാന്‍
ഡിക്ഷണറി തപ്പി വലഞ്ഞു
അപ്പോഴേക്കും അവള്
ലോഗ് ഔട്ട് ആയി.
..........
maybe better luck next time...
ReplyDelete