Tuesday 17 July 2012

ashru pushpam


ഉഷ സന്ധ്യപോലെ  എന്റെ തരിശുകളില്‍
ഉണരാറുള്ള  പെണ്ണെ
ഇന്നുമെന്റെ സൈറ്റില്‍
ഏറെ നാള്‍ കൂടി  നീ വന്നു

എന്തെ നീ ഇത്ര  നാള്‍  വന്നതും പോയ്യതും
അറിയാതെ പോയി ഞാന്‍ ?
ചേച്ചി...ഞാനൊന്നു കരഞ്ഞോട്ടെ''
പിന്നെ കുറെ നേരത്തെ  ലോഗ്  ഔട്ട്‌
വീണ്ടും പച്ച കത്തിയപ്പോള്‍
ഞാന്‍ വിടാതെ പിടിചൂ
 പറയു  പറയു എന്തെന്നെ  ആയാലും


"ഞാന്‍ തന്നെ എങ്ങിനെ പറയു
പറയതിരുന്നലോ...
ചേച്ചി  എങ്ങനെ അറിയും
ഞാനൊന്നു  കരഞ്ഞോട്ടെ"

ആകെ കുഴഞ്ഞ ഞാന്‍  അന്തം
വിട്ടിരുന്നപ്പോള്‍
"അവളെഴുതി ..
ഞാനിന്നൊരു വിധവയാണ്..
ചേച്ചി..."

ഇപ്പോള്‍  തരിച്ചത്  ഞാനയിരുന്നു
എന്റെ  ഫ്രെണ്ട്ഷിപ്‌  എത്രമേല്‍
ശുഷ്കം...

അവള്‍ക്കു  കൊടുക്കാന്‍  ഇല്ലാത്ത
 വാക്കുകള്‍ തേടി ഞാന്‍
ഡിക്ഷണറി തപ്പി  വലഞ്ഞു
അപ്പോഴേക്കും അവള്‍
ലോഗ് ഔട്ട്‌ ആയി.
 ..........


1 comment: