Tuesday 17 July 2012

അശ്രുപുഷ്പം


ഉഷസ്സ് പോല്‍ തരിസുകളില്‍
ഉണരാറുള്ള സഖി
ഇന്നെന്റെ സൈറ്റില്‍..
ഏറെ നാള്കൂടി
നീ വന്നു...


എന്തെ ഇത്രനാളുംവന്നതും പോയതും
അറിയാതെ പോയി ഞാന്‍


"ചേച്ചി ഞാനൊന്നു കരഞ്ഞോട്ടെ.."
................................................
പിന്നെ ഒരിടവേള ലോഗ് ഔട്ട്‌
വീണ്ടും പച്ചകത്തുന്നു
വിടാതെ പിടിച്ചു ഞാനവളോട്
"പറയു പറയു  എന്തെന്നെ ആയാലും"


ഞാന്‍തന്നെ എങ്ങിനെ പറയും
പറയതിരുന്നലോ എങ്ങിനെ അറിയും
ചേച്ചി ഞാനൊന്നു കരഞ്ഞോട്ടെ.."
...........................................
ആകെ കുഴഞ്ഞ ഞാനന്തം വിട്ടിരുന്നപ്പോള്‍
അവളെഴുതി..."ഞാനിന്നൊരു ...
വിധവ ആണേച്ചി."..!


ഇപ്പോള്‍  മരിച്ചത് ഞാനായി പോയി
നിമിഷങ്ങളോളം..


അവള്‍ക് കൊടുക്കാന്‍ ഇല്ലാത്ത
വാക്കുകള്‍ തേടി ഞാന്‍...
ഡിക്ഷണറി തപ്പി വലഞ്ഞു..
അപ്പോഴേക്കും.-
.അവള്‍ ലോഗ് ഔട്ട്‌ ആയി
......................!








blogger;white paper
blogger.
ashrupushpam

No comments:

Post a Comment